കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കടലുണ്ടിയിൽ എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് യോഗം ഉദ്ഘാടനം ചെയ്തു.
ബൈജു ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, എൽഡിഎഫ് മണ്ഡലം കൺവീനർ ടി. രാധാഗോപി എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ടി.കെ. ശൈലജ, ഫിറോസ് ഖാൻ, ഒ ഭക്തവത്സലൻ മുരളി മുണ്ടെങ്ങാട്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് കൺവീനർ എം.വി. ബാദുഷ സ്വാഗതവും ഒ. ദാമോദരൻ നന്ദിയും പറഞ്ഞു.
കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായി ബൈജു ചന്ദ്രൻ (ചെയർമാൻ), വി. അനുഷ, കുന്നത്ത് വേണുഗോപാൽ, എ.പി. വിനോദ് കുമാർ, കെ. മഹറൂഫ്, പുളിക്കൽ ശിവാനന്ദൻ, പി.ബി. ഷംസുദ്ദീൻ, കൃഷ്ണൻ കാക്കാതിരുത്തി,എൻ വി ബാപ്പുട്ടി ഹാജി, എ ഹസ്സൻ,സി.കെ. ശിവദാസൻ, സിദ്ധാർഥൻ പുളിക്കൽ,എൻ.വി. ബാദുഷ, ടി കെ ശൈലജ, കെ ഗിജിത്ത്, ഓണത്തറ വിശ്വനാഥൻ, എം അക്ഷയ്, ഹുസൈൻ കുട്ടി, ഓ ദാമോദരൻ, എ കെ രാധാകൃഷ്ണൻ, ഒ വിപിൻ ചന്ദ്രൻ, സി ഭുവൻ ദാസ്, കെ ഷിബിൻ,എം ബാബു എന്നിവരെ തിരഞ്ഞെടുത്തു .




