Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടിടി റിലീസിനൊരുങ്ങി ടൂറിസ്റ്റ് ഫാമിലി; എപ്പോള്‍?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ വമ്പൻ നേടിയിരിക്കുകയാണ്. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ ആറിന് മിക്കവാറും ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. സിനിമയുടെ വിജയത്തിന്റെ ഫോർമുലയും അതാണ്.

സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 75 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ്.

2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. ഷോൺ റോൾഡൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Recent News

Advertisement
WhiteswanTV Footer