കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം തള്ളിയിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. വിവാദം ഉയര്‍ത്തിയവരാണ് പരിശോധിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തട്ടെ. നോട്ടീസ് കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മേൽ കുറ്റം ചുമത്താനാണ് നോക്കുന്നത്. ല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചരണ വാഹനത്തിന്റെ റെക്കോര്‍ഡ് തരാം. പെന്‍ഡ്രൈവ് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്. കഴിഞ്ഞ കാലത്തൊന്നും യുഡിഎഫുമായും എല്‍ഡിഎഫുമായോ യാതൊരു വിവാദവും നിലവില്ലന്നും കൂട്ടിച്ചേർത്തു.




