Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ വന്ന പരാതിയിൽ ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം അഡീ. സെഷൻസ് കോടതി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളത് അതിനാലാണ് ഹർജി തീർപ്പാക്കിയത്. അതേസമയം ഉണ്ണി മുകുന്ദൻ ഇന്ന് വൈകീട്ട് വൈകുന്നേരം 4 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നടൻ മർദിച്ചെന്ന് കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്‌റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നത്.

എന്നാൽ ഇതിനെതിരെ ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. കൂടാതെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദനും ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. ടോവിനോ തോമസ് നായകനായെത്തിയ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദ്ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെ തള്ളി ഉണ്ണിയും എത്തിയിരുന്നു. തനിക്കെതിരെ തികച്ചും അസത്യമായ ആരോപണങ്ങളാണ് വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer