എന്‍എസ്എസ് , എസ് എന്‍ ഡി പി സാമുദായിക ഐക്യം എവിടെ ചെന്ന് അവസാനിക്കുമെന്നാണ് കൂട്ട്‌കെട്ടിനേക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം ജനങ്ങള്‍ ചോദിച്ചത്. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് SNDP -NSS സംഘടനകള്‍ സാമുദായിക ഐക്യമെന്ന ആശയത്തിനൊപ്പം കുറച്ചു ദിവസങ്ങള്‍ സഞ്ചരിച്ചത്.
സാമുദായിക ഐക്യം എന്ന ചിന്തയ്ക്ക് പിന്നില്‍ ഇരു സമുദാ നേതാക്കളുടെയും പൊതു ശത്രു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആയത് കൊണ്ട് പ്രതിപക്ഷ നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സമുദായങ്ങളും ഒന്നായി. സാമുദായിക ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എന്നായിരുന്നു ഇരുവരുടെയും പക്ഷം. ജനുവരി 18 ന് കേരളമാകെ അലയടിച്ച ഐക്യകാഹളം പത്ത് ദിവസം തികയും മുന്‍പ് പൂട്ടി കെട്ടി ഉത്തരത്തില്‍ വെച്ചു സുകുമാരന്‍ നായര്‍.
ഐക്യകാഹളം മുഴങ്ങിയപ്പോള്‍ 16 വര്‍ഷത്തിന് ശേഷം എന്‍ എസ് എസും എസ് എന്‍ ഡി പിയും കൈകോര്‍ക്കും എന്നു ഉറപ്പിച്ചു ഏവരും ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റു നോക്കുകയായിരുന്നു.
എന്നാല്‍ സാമുദായിക ഐക്യമെന്നത് തലക്ക് മുകളില്‍ തൂങ്ങുന്ന വാളാണെന്ന് മനസ്സിലാക്കിയാണ് സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളി വെച്ച വെള്ളം വാങ്ങി വെച്ചതെന്നാണ് അറിയുന്നത്.വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍ എസ് എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്.
വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകളുടെ പേരില്‍ തിരുകി കയറ്റിയപ്പോള്‍ മുതല്‍ സാമുദായിക ഐക്യത്തില്‍ വിള്ളലുകള്‍ വീണുതുടങ്ങി. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകന്‍ മാത്രമായിരുന്നു എങ്കില്‍ ഐക്യം ശക്തിയായി മുന്നോട്ട് പോയെനേ. എന്നാല്‍ ആഉഖട എസ് എന്ന പാര്‍ട്ടിയുടെ തലപ്പത്ത് നില്‍ക്കുന്ന ആളാണ് തുഷാര്‍ വെള്ളാപ്പിള്ളി.ഈ യറഷ െഎന്‍ഡിഎയുടെ ഘടക കക്ഷിയാണ്. ഈ ഒരൊറ്റ കാരണമാണ് സുകുമാരന്‍ നായരെ ചൊടുപ്പിച്ചത്. ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചകളുടെ ആദ്യം അങ്ങനെയൊന്നും തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍ എസ് എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നുപറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താന്‍ തന്നെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായ വ്യക്തി സാമുദായിക ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാന്‍ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. അച്ഛന്‍ എന്തിനാണ് മകനെ ചര്‍ച്ചക്ക് അയക്കുന്നത്. ഈ മകന്‍ ആരാ, ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ നേതാവല്ലേ. അപ്പോള്‍ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
എന്നാല്‍ സുകുമാരന്‍നായരുടെ പിന്‍മാറ്റത്തില്‍ ആകെ അന്തംവിട്ടിരിക്കുകയാണ് വെള്ളാപ്പള്ളിയും മകനും.എന്‍ എസ് എസ് നിലപാടിനോട് തല്‍ക്കാലം പ്രതികരിക്കാന്‍ ഇല്ലെന്നാണ് വെള്ളാപ്പള്ളിയും തുഷാറും വ്യക്തമാക്കിയത്. തുഷാര്‍ എത്തിയതിന് ശേഷം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും പ്രതികരണം എന്നുമാണ് വെള്ളാപ്പള്ളി അറിയിച്ചിരിക്കുന്നത്.
സാമുദായിക ഐക്യം പൊളിഞ്ഞ സാഹചര്യത്തില്‍ ശരിക്കും ഗോളടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെയാണ്. വിഡി സതീശനെ എതിര്‍ക്കുന്നതിന് വേണ്ടി തട്ടിക്കൂട്ടിയ ഐക്യമാണ് തകര്‍ന്നിരിക്കുന്നത്.ഇനി ഇരു സമുദായങ്ങളും ഒരുമിച്ചുള്ള അറ്റാക്ക് ഉണ്ടാകില്ലല്ലോ?




