Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവസാനിക്കാതെ യുദ്ധം; പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വില്‍ക്കാന്‍ കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: യുദ്ധം മൂലം ഉടലെടുത്ത കനത്ത ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

പെട്രോളിയം സുരക്ഷാ-ലൈസന്‍സിങ് ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് ഞായറാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പൊതുമേഖലാ എണ്ണക്കമ്പനികളുടെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വില്‍ക്കാം.

പൊതുവിതരണ സമ്പ്രദായം വഴിയുള്ള സുപ്പീരിയര്‍ കെറോസിന്‍ ഓയിലാണ് ലഭ്യമാക്കുക. പാചക ആവശ്യങ്ങള്‍ക്കും വെളിച്ചത്തിനുമായി വീടുകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യാനാണ് ഈ നീക്കം. ഓരോ ജില്ലയിലും സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളോ നിശ്ചയിക്കുന്ന പരമാവധി രണ്ട് പെട്രോള്‍ പമ്പുകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാം. ഓരോ പമ്പിനും 5,000 ലിറ്റര്‍ വരെ മണ്ണെണ്ണ സംഭരിക്കാന്‍ അനുവാദമുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer