ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗം നടക്കും.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ നടപടികളും വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. ഇതിനിടെ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക യോഗവും നടക്കും.





