Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

60 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടിൽനിന്നും വീടിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ഹാഷിഖിനെ ആണ് പിടികൂടിയത്.

മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്‌സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് കൃത്യമായ സൂചനകൾ കിട്ടിയതിന് പിന്നാലെയായിരുന്നു പരിശോധന. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് പൊലീസ് മേഖലയിൽ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer