മണിപ്പൂർ : ഇംഫാലിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചന്ദേൽ ജില്ലയിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്.
“ഇന്തോ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ചന്ദേൽ ജില്ലയിലെ ഖെങ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം സായുധരായ സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റ് 2025 മെയ് 14 ന് ഒരു ഓപ്പറേഷൻ ആരംഭിച്ചു,” കരസേനയുടെ ഈസ്റ്റേൺ കമാൻഡ് എക്സ് വഴി അറിയിച്ചു. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു ഉടൻ തന്നെ ഇതിനെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഐഡന്റിറ്റി ഇതുവരെ ലഭ്യമായിട്ടില്ല.




