ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പത്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. യാത്ര ഫെറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നു. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം.
⛔️⛔️Regrettable News:
— International borders (@Internatiospl) March 25, 2026
A passenger-filled bus in Bangladesh fell into the river while crossing the Padma River via ferry, resulting in reports of loss of life. pic.twitter.com/IIpoXV64yo
രക്ഷാ കപ്പല്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. 14 മൃതദേഹങ്ങള്‍ ബസിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ മുമ്പ് കണ്ടെത്തിയിരുന്നു. ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. 11 യാത്രക്കാർ നീന്തി രക്ഷപ്പെട്ടതായി പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.





