Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാലാം പോക്‌സോ കേസിലും 70-കാരന് ശിക്ഷ; 9 വർഷം തടവും 60,000 രൂപ പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ചാവക്കാട് മൂന്ന് പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് നാലാമത്തെ പോക്സോ കേസിൽ ഒമ്പത് വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ ഉള്ള മൊയ്തു (70) വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കേണ്ടതാണ്. പ്രതി മുമ്പ് 2023 മാർച്ചിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു പോക്‌സോ കേസിൽ ജീവിതപര്യന്തം കഠിനതടവും, മറ്റൊരു കേസിൽ 23 വർഷവും, മറ്റൊരു കേസിൽ 10 വർഷവും കഠിനതടവും അനുഭവിച്ചുവരുകയാണ്.

ചാവക്കാട് പോലീസ് നടത്തിയ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രമായി സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer