വിവാദ പരാമർശവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നും ഇത് സർബത്ത് ജിഹാദാണെന്നുമാണ് ബാബ രാംദേവ് ആരോപിക്കുന്നത് . ലവ് ജിഹാദ് പോലെ തന്നെയാണ് സർബത്ത് ജിഹാദെന്നും ഇതിൽ നിന്ന് ആളുകൾ സ്വയം സുരക്ഷിതരാകുക എന്നും രാംദേവ് ആവശ്യപ്പെട്ടു.
സ്വന്തം ബ്രാൻഡായ പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ ഈ വിവാദ പരാമർശം. രാജ്യത്ത് ഒരു കമ്പനി സർബത്ത് എന്ന പേരിൽ വിൽക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷയമാണെന്നും അതിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നും രാംദേവ് വിഡിയോയിൽ പറയുന്നു.
ആ കമ്പനിയുടെ സര്‍ബത്ത് കുടിക്കുന്നത് പള്ളികളുടെയും മദ്രസകളുടെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് തുല്യമാണ് എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. കൂടാതെ പതഞ്ജലി സർബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’ എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് സാമൂഹ്യ മാധ്യമങ്ങളിൽ ബാബ രാംദേവ് പങ്കുവെച്ചത്.






