സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ആണവ വിഷയത്തില്‍ ‘; അമേരിക്ക-ഇറാന്‍ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.
അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. ചര്‍ച്ചയില്‍
ഇരു രാജ്യങ്ങളും തങ്ങളുടെ വിശദമായ വാദങ്ങളും ആശങ്കകളും കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.പ്രശ്‌ന പരിഹാരത്തിനായി ഇറാന്‍ നാലിന നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വെച്ചത്.ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളും അനുകൂലമായ തീരുമാനം കൈകൊള്ളുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന് എതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചാല്‍ ആണവ നിരോധന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയില്‍ ഇറാന്‍ അറിയിച്ചു.

ഇറാനിലേ വൈദ്യുതി,സമുദ്രജല ശുദ്ധീകരണം മുതലായ പുതിയ പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്വം നല്‍കുവാനും ഇറാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ലിബിയന്‍ മാതൃക അടിസ്ഥാനമാക്കിയുള്ള സമ്പൂര്‍ണ ആണവ നിര്‍മാര്‍ജ്ജനം എന്ന നിര്‍ദേശം ഇറാന്‍ നിരാകരിച്ചു. ഇസ്രായേലിന്റെ നിലപാടിനെ ആശ്രയിച്ചു കൊണ്ടായിരിക്കും ഇക്കാര്യത്തിലും തങ്ങളുടെ തീരുമാനം ഉണ്ടാകുക എന്ന് ഇറാന്‍ വ്യക്തമാക്കി.ഇരു ഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ആശാവഹമെന്നാണെന്നായിരുന്നു മാധ്യസ്ഥത വഹിച്ച ഒമാന്‍ വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.