Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്വാലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി (85)അന്തരിച്ചു. ക്വാലാലംപൂരിലെ നാഷണല്‍ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ്‌ മരണ വാർത്ത പങ്കുവെച്ചത്‌.

ഞായറാഴ്ച അബ്ദുള്ളയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നാഷണല്‍ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചതെന്നും ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ അറിയിച്ചു.അബ്ദുള്ള അഹമ്മദ് ബദവി 2003 ലാണ്‌ മലേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 22 വർഷത്തെ ഭരണത്തിന് ശേഷം മഹാതിർ മുഹമ്മദ് രാജിവച്ചതിനെത്തുടർന്നാണ്‌ ബദവി അധികാരത്തില്‍ എത്തുന്നത്. 2004 ലെ മലേഷ്യൻ പൊതുതെരഞ്ഞെടുപ്പില്‍ അബ്ദുള്ള ബദവി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2008-ലെ പൊതുതെരഞ്ഞെടുപ്പില്‍, അബ്ദുള്ള ബദാവിയുടെ ഭരണകക്ഷിയായ ബാരിസാൻ നാഷനല്‍ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി.

Recent News

Advertisement
WhiteswanTV Footer