ഡൽഹി: കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരാമർശത്തിനെതിരെയാണ് എൻസിഇആർടി മറുപടിയുമായി എത്തിയത്.
പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് എൻസിഇആർടിയുടെ മറുപടി. ഇംഗ്ലീഷ് തലക്കെട്ടുകൾക്ക് പകരം മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് മാറ്റിയത് തീർത്തും ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചിരുന്നു.
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന പ്രതികരണവും അദ്ദേഹം നടത്തിയിരുന്നു. പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല. അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. അതിനാൽ എൻസിആര്‍ടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.




