ഡാൻസിംഗ് ഗേൾ ശില്പ വിവാദം; NCERT ഒൻപതാം ക്ലാസ് പാഠപുസ്തകം തിരുത്തും
ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ചരിത്രപ്രസിദ്ധമായ അവശിഷ്ടങ്ങളിലൊന്നായ ‘ഡാൻസിംഗ് ഗേൾ’ ശില്പത്തിന്റെ ചിത്രം പാഠപുസ്തകത്തിൽ വികലമായി അവതരിപ്പിച്ചതിനെതിരായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം ഒഴിവാക്കി, ശില്പത്തിന്റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് എൻസിഇആർടി ഡയറക്ടർ ദിനേഷ് സക്ലാനി അറിയിച്ചു. ചരിത്രരേഖകൾ വക്രീകരിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ ‘മധുരിമ’യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കല ശില്പത്തിന് വസ്ത്രം ധരിപ്പിച്ച രീതിയിലുള്ള […]
Read more
