Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ഷൈൻ ടോമിന് ബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുണ്ടെന്ന് വിവരം.തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയില്‍നിന്ന് വാങ്ങിയതായി ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൂടാതെ തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ലഹരി ഇടപാടുകളുണ്ടെന്നും ഷൈൻ പൊലീസിന് നൽകിയ മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ഷൈൻ ടോം ചാക്കോ പ്രതിയായ 2015ലെ കൊക്കെയ്ൻ കേസിൽ ത‍സ്‍ലീമയും പ്രതിയായിരുന്നു.

ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് ത‍സ്‍ലീമ മൊഴി നൽകിയിരുന്നു . എക്‌സൈസ് തസ്ലിമയെ പിടികൂടിയപ്പോൾ ശ്രീനാഥ് ഭാസിയുടെയും ഷൈൻ ടോം ചാക്കോയുടെയും പേരുകളായിരുന്നു പറഞ്ഞത്. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. അതേസമയം നടന്റെ ലഹരി ഉപയോഗം കൂടിയപ്പോൾ നടന്റെ അച്ഛന്‍ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവിടെ അധികം നാൾ ഷൈൻ നിൽക്കാതെ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോവുകയായിരുന്നു അതേസമയം അറസ്റ്റ് ചെയ്‌തെ നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer