കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് കാസർഗോഡ് കാലിക്കടവ് മൈതാനത്ത് ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൂടാതെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും ഉദ്ഘാടനം ഇന്ന് നിർവഹിക്കും. പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ-മേഖലതല യോഗങ്ങളും നടക്കും.
കാസർഗോഡ് വിപുലമായ പരുപാടികളോടെ തുടങ്ങുന്ന വാർഷികാഘോഷ പരുപാടി മെയ് 30 ന് തിരുവനന്തപുരത്താണ് സമാപിക്കുക. 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് അഞ്ച് പാലക്കാട്, ആറ്- ആലപ്പുഴ, ഏഴ്- ഏറണാകുളം, ഒമ്പതിന് കണ്ണൂര്‍, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് തൃശൂര്‍, 22ന് കൊല്ലം, 23ന് തിരുവനന്തപുരം എന്നിങ്ങനെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റ് ജില്ലയിലെ യോഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് .






