Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിശ്രുത വധുവിനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പ്രതിശ്രുത വരന് നേരെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു പ്രതി ഇരുവരെയും അക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

പുതിയങ്ങാടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ പ്രതി നിഖിൽ ആംഗ്യം കാണിച്ചു. യുവാവ് ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും നിഖിൽ ക്രൂരമായി അക്രമിച്ചു.

ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിഖിലിനെതിരെ സമാനമായ കേസുകൾ മുൻപും രെജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് നിഖിൽ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer