ലാപ്ടോപ്പ് നിർമാണ രംഗത്തേക്ക് ചുവടു വെച്ച പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടറോള ആദ്യ ലാപ്‌ടോപ്പായ മോട്ടറോള ബുക്ക് 60
പുറത്തിറക്കി. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 60Wh ബാറ്ററിയാണ് ലാപ്ടോപിന്റെ പ്രത്യേകത.മോട്ടോ ബുക്ക് 60 ലാപ്ടോപ്പിൽ പ്രൈവസി ഷട്ടറുള്ള 1080p വെബ്‌ക്യാമും വിൻഡോസ് ഹലോ ഫേസ് റെക്കഗ്നിഷനുള്ള IR ക്യാമറയും ഉണ്ട്.
കൂടാതെ ഇന്റഗ്രേറ്റഡ് ഇന്റൽ ഗ്രാഫിക്സും ഉപയോഗിക്കുന്നു. 32GB വരെ DDR5 റാമും 1TB വരെ PCIe 4.0 SSD സ്റ്റോറേജും ലഭിക്കും. മോട്ടോ ബുക്ക് 60 ബ്രോൺസ് ഗ്രീൻ, വെഡ്ജ് വുഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാകുക. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള, ഇന്റൽ കോർ 5 സീരീസ് പ്രോസസർ ഉള്ള മോട്ടോ ബുക്ക് 60 ലാപ്‌ടോപ്പിന്റെ വില 69,999 രൂപയാണ്. എന്നാൽ പ്രത്യേക ലോഞ്ച് ഓഫറായി ഇത് 61,999 രൂപയ്ക്ക് ലഭ്യമാകും. ആഗോള വിപണിയിലെത്തിയ ലാപ്ടോപ്പ് അടുത്ത ആഴ്ച മുതൽ ലാപ്പടോപ്പ് ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.






