Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലമുക്ക് വിനീത കൊലക്കേസ്: ശിക്ഷ വിധി ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലക്കേസില്‍ ശിക്ഷ വിധി ഇന്ന്. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി . 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . തിരുവനതപുരം അമ്പലമുക്കിലെ ഒരു അലങ്കാര ചെടിക്കടയില്‍ വെച്ചാണ് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയായിരുന്നു രാജേന്ദ്രൻ ഈ ക്രൂരകൃത്യം ചെയ്തത്. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹനാണ് പ്രതി കുറ്റക്കാരനാണ് എന്ന കണ്ടെത്തിയത് . കൂടാതെ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. 118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. കൂടാതെ മറ്റ് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer