വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലേക്ക്. അതേസമയം മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ് . നാളെ വരെയാകും പൊതുദർശനം തുടരുക. പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും എത്തുന്നത്.
ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്.






