Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം: കർണാടക ബിജെപി ഐ ടി സെല്ലിനെതിരെ പോലീസ് കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി ഐ ടി സെല്ലിനെതിരെ കേസെടുത്തു. കർണാടകയിലെ ബിജെപി ഐടി സെല്ലിനെതിരെയാണ് കേസെടുത്തത്.

രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കാശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. ഇതിനെതിരെ കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്നാണ് പരാതി. ബെംഗളൂരു ഹൈ ഗ്രൗണ്ട് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തി. ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. വീടിനുള്ളിൽ സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പോലീസ് ഇരുവരുടെയും രേഖാചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer