ജമ്മു കാശ്മീർ : പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ച് ലോക്സഭാ പ്രതികപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതിനായി രാഹുൽ ഇന്ന് ജമ്മു കശ്മീരിലെത്തിയിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെയും കണ്ടു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. കൂടാതെ ശ്രീനഗറിലെ നേതാക്കളും,നാട്ടുകാരും ഉൾപ്പെടെയുള്ളവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.






