തിരുവന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അലേർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട്.
ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമമ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ കേരളതീരത്തും ലക്ഷദ്വീപിലും മാലിദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.






