കൊല്ലം: അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. പത്തനാപുരം കാരൻമൂട് സ്വദേശി വിൻസു കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനാണ് 11കാരനെ കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ചത്. വൈകുന്നേരം കളി കഴിഞ്ഞു തിരികെ എത്തിയപ്പോഴായിരുന്നു സംഭവം.
ഗ്യാസ് അടുപ്പിൽ വച്ച് ഇരുമ്പ് കമ്പി ചൂടാക്കിയതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളലേറ്റു. തുടർന്ന് മകനും അമ്മയും പത്തനാപുരം പോലീസ് സ്റ്റേഷനിൽ പിതാവിനെതിരെ പരാതി നൽകുകയായിരുന്നു. കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






