Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മു​ഗൾ രാജവംശം ഔട്ട് പകരം മഗധ, മൗര്യ, ശുംഗ, ശതവാഹന രാജവംശങ്ങൾ; എൻസിഇആർടി പാഠപുസ്തകത്തിൽ മാറ്റം വരുത്തി കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏഴാം ക്ലാസ് എൻ‌സി‌ആർ‌ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ദില്ലി സുൽത്താന്മാരെക്കുറിച്ചുമുള്ള പാഠഭാ​ഗങ്ങൾ നീക്കം ചെയ്തു. ‘ എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് ‘ എന്ന പരിഷ്കരിച്ച സിലബസിന്റെ ആദ്യ ഭാഗങ്ങളിലാണ് ഈ മാറ്റം. നേരത്തെ തന്നെ മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു.


പുതിയ പരിഷ്കരണത്തിൽ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു. പകരം മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തി. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം ഉൾപ്പെടുത്തി.

ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, സൊരാഷ്ട്രിയനിസം, ബുദ്ധമതം, സിഖ് മതം എന്നിവയുൾപ്പെടെ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ, മഹാ കുംഭമേളയെക്കുറിച്ചുള്ള കാര്യങ്ങൾ, 12 ജ്യോതിർലിംഗങ്ങൾ, ചാർ ധാം യാത്ര, ശക്തി പീഠങ്ങൾ, പുണ്യ പർവതങ്ങൾ, നദികൾ, വനങ്ങൾ എന്നിവയെ വിവരിക്കുന്നു. പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ‘വർണ്ണ-ജാതി’ സമ്പ്രദായത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.

‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, അടൽ ടണൽ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ ആധുനിക ഇന്ത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കവും പുസ്തകത്തിൽ ഇടം പിടിച്ചു.  ‘പൂർവി’ എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിലും മാറ്റം വരുത്തി. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയത്. 15 കഥകൾ, കവിതകൾ, ആഖ്യാനങ്ങൾ എന്നിവയിൽ 9 എണ്ണം ഇന്ത്യൻ എഴുത്തുകാരുടേതാണ്.

Recent News

Advertisement
WhiteswanTV Footer