കർണാടക: പൊതുവേദിയിൽ പോലീസുക്കാരനെ അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് . കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പോലീസുക്കാരനെ അടിക്കാനോങ്ങിയത്. ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത് എന്നും ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വ്യക്തമാകുന്ന ഒരു വിഡിയോയും കർണാടകയിലെ ബിജെപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്നിരുന്നു. വേദിയിലുണ്ടായ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വീണ്ടും പ്രകോപിതനാകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത് . അതേസമയം സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി – ജെഡിഎസ് പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു . സംഭവത്തില്‍ ബിജെപി രൂക്ഷ വിമർശനമാണ് നടത്തിയത് . അധികാരം എന്നെന്നേക്കുമല്ലെന്ന മുന്നറിയിപ്പുമായി ജെഡിഎസും രംഗത്തെത്തി.അപമാനിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനോട് സിദ്ധരാമയ്യ ഉടന്‍ ക്ഷമാപണം നടത്തണമെന്ന് ബിജെപി വക്താവ് വിജയ് പ്രസാദും വ്യക്തമാക്കി.






