ന്യൂഡല്‍ഹി : പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് ആവശ്യമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഐക്യവും ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്, ഇരുസഭകളെയും പാർലിമെന്റിൽ വിളിച്ചു ചേർക്കണമെന്നാണ് കത്തിലെ ആവശ്യം . ഈ നിര്‍ണായക ഘട്ടത്തില്‍ ഭീകരതക്കെതിരെ ഇന്ത്യ ഒരുമിച്ച് നില്‍ക്കുന്നത് കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ് .
കൂടാതെ പഹലാഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇതെന്ന് ഖാർഗെ കൂട്ടിച്ചേർത്തു . കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം ചൊവ്വാഴ്ച രാവിലെ രണ്ട് കത്തുകളും പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് സമാനമായ ഒരു കത്ത് എഴുതിയത് .






