എംമ്പുരാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം . ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായങ്ങളാണ് മോഹൻലാലും തുടരും ടീമും നേടി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന വാർത്തയാണ് പുറത്ത് വരുന്നത് .
മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ചിത്രത്തിൽ എം ജി ശ്രീകുമാറും രാജലഷ്മിയും ചേർന്നാലപിച്ച ‘കൊണ്ടാട്ടം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം അറിയിച്ചത്. ഏപ്രില്‍ 25നാണ് തുടരും തിയേറ്ററില്‍ എത്തിയത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മോഹൻലാൽ നന്ദി അറിയിച്ചിരുന്നു.






