സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ടന്റ് ക്രിയേറ്റർമാരുടെ രാജ്യമായി ഇന്ത്യ; യുട്യൂബ് നല്‍കിയത് 21,000 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യൻ ക്രിയേറ്റർമാർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യൂട്യൂബ് നൽകിയത് 21,000 കോടി രൂപ. യൂട്യൂബ് സിഇഒ നീൽ മോഹൻ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ക്രിയേറ്റർമാരെ പിന്തുണയ്ക്കാനും അവരുടെ ഭാവി വളർച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 850 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ടന്റ് ക്രിയേറ്റർമാരാൽ നിറഞ്ഞ ഒരു രാജ്യമായി ഇന്ത്യ വളർന്നുവരുന്നുവെന്നും കഴിഞ്ഞ വർഷം ഇന്ത്യയിൽ 10 കോടിയിലധികം ചാനലുകൾ കണ്ടന്റ് അപ്‌ലോഡ് ചെയ്‌തുവെന്നും അതിൽ 15,000-ത്തിലധികം ചാനലുകൾക്ക് പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരിൽ നിന്ന് 45 ബില്യൺ മണിക്കൂർ വ്യൂവിംഗ് സമയം ലഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ കൂടുതല്‍ വരുമാനം നേടാനും, ആഗോള തലത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും പ്രാപ്തരാക്കുക, അതുവഴി ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് ഇന്ത്യയില്‍ നടത്താനിരിക്കുന്ന നിക്ഷേപം ലക്ഷ്യമിടുന്നതെന്നും നീൽ മോഹന്‍ വ്യക്തമാക്കി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.