വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്റെ’ ഭാഗമാകുന്നുവെന്ന് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കും ജനനായാകാൻ എന്ന റിപ്പോർട്ടുകളും ഉണ്ട് . അത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡ് തന്നെ ഈ വിശേഷം പങ്കുവെച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.
ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍കൈന്‍ഡ് ജനനായകനെ കുറിച്ച് സംസാരിച്ചത്.ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി ഞാന്‍ ചെന്നൈയിലേക്ക് വരും എന്നാണ് ഹനുമാന്‍കൈന്‍ഡ് പറഞ്ഞിരിക്കുന്നത്. അതേസമയം വിജയുടെ 69 മത് ചിത്രമായ ജനനായകനിൽ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.






