ന്യൂഡൽഹി: ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു.
ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു. അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന ഈ മിസൈൽ, ‘എക്‌സർസൈസ് ഇൻഡസ്’ എന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷിച്ചത്. പാകിസ്ഥാന്റെ ആണവ ശേഷിയുള്ള മിസൈലുകൾ കൈകാര്യം ചെയ്യുന്ന ആർമി സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് (ASFC) കീഴിൽ നടത്തിയ ഒരു പ്രവർത്തന ഉപയോക്തൃ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സോൺമിയാനി റേഞ്ചസിൽ നടത്തിയ പരീക്ഷണം.
അമേരിക്ക ഫ്രാൻസ് റഷ്യ ചൈന ഇസ്രായേൽ ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ വിജയിച്ചിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി ഉണ്ടായാൽ ഉടൻതന്നെ തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ കരുണാനിക വ്യോമസേന വ്യക്തമാക്കിയിരുന്നു.






