സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വേടനെതിരെയുള്ള കേസിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ലു കേസിൽ തെറ്റില്ലെന്ന് വനം മേധാവിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് കേസെടുത്തത്. എന്നാൽ അന്വേക്ഷണം പൂർത്തിയാകുന്നതിനു മുൻപ് മാധ്യമങ്ങൾക്ക് വിശദാംശങ്ങൾ നൽകിയതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും സർക്കാരിന് വനം വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വന്യ മൃഗത്തിന്റെ പേരിലുള്ള കേസാണ്. വേടന്റെ കൈവശം നിന്ന് ലഭിച്ച പല്ലു പുലിയുടെ പല്ലാണെന്നു പ്രാഥമിക പരിശോധനയിൽ തെളിയുകയും ചെയ്തു. തുടർന്നാണ് ഉദ്യോഗസ്ഥർ കേസെടുത്തത്. ഇതിൽ വീഴ്ച വന്നിട്ടില്ല. പക്ഷെ പ്രാഥമിക അന്വേക്ഷണം നടത്തുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകിയതിൽ വീഴ്ച സംഭവിച്ചു.

വനം വകുപ്പിന്റെ ചുമതയിലുള്ള അഡിഷണൽ ചീഫ് സെക്രെട്ടറിക്കാന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം വീഴ്ചയുണ്ടായ റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരിൽ പലർക്കും നേരെ നടപടിയെടുക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.