തിരുവനതപുരം : തിരുവനതപുരം മൃഗശാലയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയതായി റിപ്പോർട്ട്. തത്തക്കായി ഏറെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാവിലെയോടെ കാണാതായ തത്തയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
തത്തകൾക്കായി പ്രതേകം സജ്ജമാക്കിയ കൂട്ടിൽ ആകെ മൂന്ന് മക്കൗ ആണ് ഉണ്ടായിരുന്നത്.അതിലൊന്നാണ് പറന്നുപോയത്. അതേസമയം ഉയരത്തിൽ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പറന്നുപോയ മക്കൗക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.






