തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛന് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ മനോജിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തു തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.






