Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രയേലില്‍ ഹൂതി വിമതരുടെ മിസൈലാക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെല്‍ അവീവ്: ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണില്‍ മിസൈലാക്രമണം. യെമനിലെ ഹൂതി വിമതരാണ് അക്രമണത്തിന് പിന്നില്‍. ഞായറാഴ്ച (04.05.25) രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. മിസൈല്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്കും ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയില്‍ തിരിച്ചടിക്കും’ എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചു. മിസൈല്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഇസ്രയേല്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

അതേസമയം, ആക്രമണം നടത്തിയത് തങ്ങളാണെന്നും ഇസ്രയേലിന്റെ സുപ്രധാന മേഖലകളില്‍ വരെ ആക്രമണം നടത്താന്‍ ഹൂതികള്‍ക്ക് കഴിയുമെന്നും കാണിക്കാനാണ് ആക്രമണമെന്നും ഹൂതികളുടെ മുതിര്‍ന്ന നേതാവ് മുഹമ്മദ് അല്‍ ബുഖൈതി ഖത്തര്‍ ടെലിവിഷനോട് പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer