Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: attack

പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ ജിനുവിനാണ് (48) ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജിനുവിനെ കാർ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. […]
Read more

കാറിന് സൈഡി കൊടുത്തില്ല; ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം

കോഴിക്കോട്: തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിൽ എത്തിക്കാനായി വകുപ്പ് വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ എത്തിയ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചേവായൂർ സ്വദേശി സജീവ് രാജാണ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മർദിച്ചതെന്നാണ് ആരോപണം. ഇയാൾ വാഹനത്തിന്റെ ജനൽ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Read more

കാഞ്ഞങ്ങാട് ലഹരി ഉപയോഗം സംശയിച്ച് ആക്രമണം; 5 പേർ പിടിയിൽ

കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 18ന് പുലർച്ചെ 12.55ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17)യും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവരും സഞ്ചരിച്ചിരുന്ന കാറിനെ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ […]
Read more

കൊട്ടാരക്കരയിൽ 74-കാരിക്ക് നേരെ പൂവൻകോഴിയുടെ ആക്രമണം

കൊല്ലം: കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 74-കാരിക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻകോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് മടങ്ങുന്നതിനിടെ പൂവൻകോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ കോഴി തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും തുടർച്ചയായി കൊത്തി പരിക്കേൽപ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും […]
Read more

ജെറൂസലേമിൽ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച ജൂത യുവാവ് പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജെറുസലേം:ഇസ്രായേലിന്റെ അധീനതയിലുള്ള കിഴക്കൻ ജെറൂസലേമിൽ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ ഇസ്രായേൽ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂത വിഭാഗത്തിൽപ്പെട്ട മുപ്പത്തിയാറുകാരനാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന അക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഫ്രഞ്ച് സ്വദേശിയായ കന്യാസ്ത്രീയെ യാതൊരു പ്രകോപനവുമില്ലാതെ പിന്നിലൂടെ ഓടിയെത്തിയ പ്രതി തള്ളിവീഴ്ത്തുകയായിരുന്നു. നിലത്തുവീണ കന്യാസ്ത്രീയുടെ തല കല്ലുപാകിയ റോഡിൽ ഇടിക്കുകയും തുടർന്ന് പ്രതി അവരെ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.പരസ്യമായി നടന്ന […]
Read more

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദനം

എറണാകുളം: കോതമംഗലത്ത് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ മർദനം. കോതമംഗലം സ്വദേശിയും നഴ്സിംഗ് അസിസ്റ്റൻ്റുമായ കാളിപ്പറമ്പിൽ ജോജി ജോർജ് (46) നാണ് പരിക്കേറ്റത്. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയിലുള്ള ആളെ കാണാനെത്തിയ ആളാണ് മർദിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി പത്തരക്ക് ശേഷമാണ് സംഘർഷമുണ്ടായത്.
Read more

ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ചു; കേസെടുത്ത് പോലീസ്

ആലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവരാണ് ആക്രമണത്തിനിരയായത്. ഏപ്രിൽ 15-ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂടിനെ തുടർന്ന് ഇരുവരും വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് മാറിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. “ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിച്ചത്” എന്ന് ചോദിച്ചാണ് സിബിമോൻ […]
Read more

മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനം; പതിനഞ്ചുകാരന് ഗുരുതര പരിക്ക്

ഇടുക്കി: മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനമേറ്റ് 15കാരന് പരിക്ക്. ഉടുമ്പന്നൂർ തൊഴുത്തുംപള്ളി സ്വദേശിയായ അൻഷാദ് (15) വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് നജീബിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നജീബ് കസേരയും കാപ്പിവടിയും ഉപയോഗിച്ച് മകനെ ആക്രമിച്ചതായി പറയുന്നു. കുട്ടിയുടെ കൈക്കും പുറത്തിനും ഉൾപ്പെടെ പരിക്കേറ്റു. കുട്ടി വൈകി വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് വഴിമാറിയതെന്ന് മാതാവ് പറഞ്ഞു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റിയതിനാൽ വലിയ പരിക്ക് […]
Read more

ഏറ്റുമുട്ടലുണ്ടായാൽ കൊൽക്കത്തവരെ ആക്രമിക്കും: ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

കറാച്ചി: ഇന്ത്യയുമായി ഭാവിയിൽ ഉണ്ടാകാവുന്ന സംഘർഷങ്ങൾ അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് മുന്നറിയിപ്പ് നൽകി. കൊൽക്കത്ത പോലുള്ള ദൂരെയുള്ള നഗരങ്ങളിലേക്കും തിരിച്ചടി എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിയാൽക്കോട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ആസിഫ് ആരോപിച്ചു. പാകിസ്താൻ പൗരന്മാരെയോ ഇന്ത്യയുടെ സ്വന്തം പൗരന്മാരെയോ ഉപയോഗിച്ച് ഭീകരാക്രമണമെന്ന രൂപത്തിൽ സംഭവങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾക്ക് തെളിവുകൾ അദ്ദേഹം […]
Read more

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ തീപിടിത്തം

കുവൈത്ത്: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള യൂണിറ്റിലാണ് സംഭവം ഉണ്ടായത്. തീപിടിത്തമുണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നാല് മിസൈലുകളിൽ ഒന്ന് തടയാൻ സാധിക്കാതെ തീപിടിത്തമുണ്ടായതായും അധികൃതർ വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer