സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റാന്നിയിൽ നവവധുവിനെ സംശയം: പല്ലടിച്ച് പൊഴിച്ച് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാന്നി : സംശയത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ . ഭാര്യ ഫോണിൽ സംസാരിക്കുന്നതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിന്റെ ക്രൂരമർദ്ദനം. റബ്ബർ കമ്പു കൊണ്ടായിരുന്നു യുവതിക്ക് അടിയേറ്റത് . മുഖത്ത് അടിയേറ്റ് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. സംഭവത്തെ തുടർന്ന് ഭർത്താവായ ഷാനിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് . ഷാനിന്റെ രണ്ടാം വിവാഹവും യുവതിയുടെ ഒന്നാം വിവാഹവുമായിരുന്നു ഇത് .

ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, മിക്ക ദിവസവും ഷാൻ വീട്ടിൽ വഴക്കുണ്ടാക്കും എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ മാസം നാലാം തിയതിയാണ് ഷാൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. ഷാനിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യുവതിക്ക് നേരെയുള്ള മർദ്ദനം. മർദ്ദനത്തിന് പിന്നാലെ യുവതി പൊലീസിന് പരാതി കൈമാറിയിരുന്നു . പിന്നീട് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്താണ് പിടികൂടിയത്

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.