Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകള്‍ അടച്ച് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 ഓളം റൂട്ടുകള്‍ ഇന്ത്യ അടച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിൽക്കുന്ന ശക്തമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ വിമാനക്കമ്പനികള്‍ പാക് വ്യോമാതിര്‍ത്തി ഏപ്രില്‍ 30 മുതല്‍ ഒഴിവാക്കിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക് വിമാനക്കമ്പനികളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഏപ്രില്‍ 24 മുതല്‍ പാക്കിസ്ഥാനും ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് നിഷേധിച്ചു. പാക് വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 25 ഓളം വിമാന റൂട്ടുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് മൂന്ന് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ഈ തീരുമാനം ഇസ്ലാമബാദിനെ സാമ്പത്തികമായി ഇല്ലാതാക്കുന്ന നടപടിയാണ്.


വിദേശ വിമാനക്കമ്പനികള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതായി വരും. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നശേഷം പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാത്ത ബദല്‍ വിമാന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിർദേശമുണ്ട്. വിമാനക്കമ്പനികള്‍ ഏത് രാജ്യത്തെ വ്യോമയാന അതോറിറ്റിയിലൂടെയാണോ പറക്കുന്നത് ആ രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഒരു നിശ്ചിത ഫീസ് അടയ്ക്കുന്നുണ്ട്. ഇത് പാക്കിസ്ഥാന് ഈ കാലയളവില്‍ നഷ്ടമാകും.

Content: India closes airspace to Pakistan

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix