പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസവും വോട്ടെടുപ്പിനുശേഷം സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തുവന്നത് കറുത്ത പുക. ഇതോടെ പ്രാദേശിക സമയം ഉച്ചയ്ക്കുശേഷമുള്ള മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കത്തോലിക്കാ സഭ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്.






