Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. ഇന്നലെ രാവിലെ സംസ്ഥാനത്ത് വില കൂടുകയും, ഉച്ചയോടെ കുറയുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഗ്രാമിന് 55 രൂപയും, പവന് 440 രൂപയും വർധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ ഗ്രാമിന് 145 രൂപയും, പവന് 1,160 രൂപയും വില താഴ്ന്ന് ഗ്രാമിന് 8,985 രൂപയും, പവന് 71,880 രൂപയുമായി മാറി.

നിലവിൽ രാജ്യാന്തര സ്വർണ്ണ വില 3,314.41 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,10,900 രൂപയിലെത്തി. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 രൂപ, 10 ഗ്രാമിന് 1,109 രൂപ, 100 ഗ്രാമിന് 11,090 രൂപ എന്നിങ്ങനെയാണ് വില നിലവാരം. കഴിഞ്ഞ ബുധനാഴ്ച്ച ഒരു കിലോ വെള്ളിക്ക് ഒറ്റയടിക്ക് 3,000 രൂപ വർധിച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ഒരു കിലോ വെള്ളിക്ക് 3,100 രൂപയുടെ ഉയർച്ചയാണുണ്ടായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix