Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘പാകിസ്താനി സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുത്’; നെറ്റ്ഫ്ലിക്‌സിന് നിർദേശം നൽകി കേന്ദ്രസർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കരുതെന്ന് നെറ്റ്ഫ്ലിക്‌സിന് നിർദേശം നൽകി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പാകിസ്താൻ ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയത്. പാകിസ്താൻ വെബ് സീരീസായ ‘ജോ ബച്ചേ ഹൈ സാങ് സമൈത് ലോ’ ഡിസംബർ നാലിന് നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി.

സീരീസ് ഇന്ത്യയിലും ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2025 മേയ് എട്ടിന് പുറത്തിറക്കിയ നിർദേശം പാലിക്കണമെന്ന് നെറ്റ്ഫ്ലിക്‌സിനോട് ആവശ്യപ്പെട്ടത്. പാകിസ്താനിൽ നിന്നുള്ള സിനിമകളോ പരമ്പരകളോ ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് 2025 ജൂണിൽ നെറ്റ്ഫ്ലിക്‌സ് മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ നിലപാട് തുടരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫവാദ് ഖാനും മഹിറ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പരയുടെ ഇന്ത്യയിലെ റിലീസ് സംബന്ധിച്ച് വ്യക്തതയില്ല. ഡിസംബർ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. എന്നാൽ ഇന്ത്യയിലെ വരിക്കാർക്ക് പരമ്പര ലഭ്യമാകുമോയെന്ന് നെറ്റ്ഫ്ലിക്‌സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

പാകിസ്താൻ ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്താനിൽനിന്നുള്ള ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നത് നിർത്താൻ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ ഇടനിലക്കാർക്കും 2025 മേയ് എട്ടിന് കേന്ദ്രം നിർദേശം നൽകിയിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ഈ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പാകിസ്താനിൽനിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix