സേലം: സേലത്ത് ജഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ, ഭാര്യ ദിവ്യ എന്നിവരെയാണ് അതിഥി തൊഴിലാളിയായ ബിഹാർ സ്വദേശി സുനിൽ കുമാർ അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശൂരമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാധനങ്ങൾ വാങ്ങാനെത്തിയ പ്രതി സുനിൽ കുമാർ . ദിവ്യയെ കണ്ടയുടൻ ഇയാൾ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.






