ആര്യ നായകനായെത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ എത്തി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം കൂടിയാണ് . തികച്ചും ഒരു ബോക്‌സിങ് ഡ്രാമയായ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആര്യയാണ് ചിത്രികരണത്തിന്റെ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ”സര്‍പ്പാട്ട പരമ്പരൈ 2 വിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. നിലവില്‍ പാ രഞ്ജിത്ത് ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ആ ചിത്രം പൂര്‍ത്തിയായ ഉടന്‍ സര്‍പ്പാട്ട പരമ്പരൈ 2 വിലേക്ക് കടക്കും” എന്നാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിൽ ആര്യയെ കൂടാതെ ജോണ്‍ കൊക്കന്‍, ഷബീര്‍ കല്ലറക്കല്‍, ദുഷാര വിജയന്‍, പശുപതി, അനുപമ കുമാര്‍, സഞ്ചന നടരാജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരുന്നത്. 1970-കളില്‍ നടക്കുന്ന ഈ ചിത്രം, വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കന്‍ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളുടെ കഥയാണ് പറയുന്നത്






