Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആര്യയുടെ ‘സര്‍പ്പാട്ട പരമ്പരൈ 2 ‘ : ഉടന്‍ ചിത്രീകരണം ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആര്യ നായകനായെത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ എത്തി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം കൂടിയാണ് . തികച്ചും ഒരു ബോക്‌സിങ് ഡ്രാമയായ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആര്യയാണ് ചിത്രികരണത്തിന്റെ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ”സര്‍പ്പാട്ട പരമ്പരൈ 2 വിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. നിലവില്‍ പാ രഞ്ജിത്ത് ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ആ ചിത്രം പൂര്‍ത്തിയായ ഉടന്‍ സര്‍പ്പാട്ട പരമ്പരൈ 2 വിലേക്ക് കടക്കും” എന്നാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിൽ ആര്യയെ കൂടാതെ ജോണ്‍ കൊക്കന്‍, ഷബീര്‍ കല്ലറക്കല്‍, ദുഷാര വിജയന്‍, പശുപതി, അനുപമ കുമാര്‍, സഞ്ചന നടരാജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരുന്നത്. 1970-കളില്‍ നടക്കുന്ന ഈ ചിത്രം, വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കന്‍ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളുടെ കഥയാണ് പറയുന്നത്

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer