സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേസും വിവാദങ്ങളും തൻ്റെ കരിയറിനെ ബാധിച്ചു: വേടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കേസുകളും വിവാദങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്ന് റാപ്പർ വേടൻ. കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴായിരുന്നു വേടന്റെ പ്രതികരണം. പുലി പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് വേടൻ ഓഫീസിൽ എത്തിയത്. എല്ലാവർക്കും തന്നെ പേടി ആയ പോലെ തോന്നിയെന്നും വേടൻ പറഞ്ഞു. അതേസമയം ആർഎസ്എസ് നേതാവ് എൻ ആർ മധുവിന്റെ ജാതി ഭീകരത പരാമർശത്തിലും റാപ്പർ വേടൻ മറുപടി നൽകി.

ഇതിന് മുന്പും ഇത്തരം പരാമർശങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും താൻ വിശ്വസിക്കുന്നത് അബേദ്‌കർ രാഷ്ട്രീയത്തിലാണ് , അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടൻ വ്യക്തമാക്കി. കൂടാതെ ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു വേദിയിൽ വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധു പ്രസംഗിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.