അബുദാബി: ഡൊണാൾഡ് ട്രംപിനെ ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്ഓർഡർ ഓഫ് സായിദ്’.
മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് യുഎഇയിലെത്തിയത്. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അൽ വതാനിൽ പരിപാടി സംഘടിപ്പിച്ചത്. ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ച മെഡലാണ് സമ്മാനമായി നൽകിയത്. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്.






