കൊച്ചി : നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം
അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് കേസിലെ രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി.
വാഹനം തട്ടിയതിന് പിന്നാലെ യുവാവിനെ മർദിച്ചെന്നും കൂടാതെ യുവാവ് വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും പ്രതി മൊഴി നല്‍കി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടയായി ഇവർ തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റങ്ങളുടെ ദൃശ്യങ്ങൾ ഐവിന്‍ ഫോണിൽ പകർത്തി ഇതിന്റെ ദേഷ്യത്തിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ ഉണ്ടായിരുന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.






