ഹൂസ്റ്റൻ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു നേരെ ‘മെസ്സി, മെസ്സി’ വിളികളുമായി കാണികൾ. കളിയിൽ റൊണാൾഡോ തീർത്തും നിറംമങ്ങിയതോടെയാണ് മെസ്സിയുടെ ഹാട്രിക് ഓർമിപ്പിച്ച് കാണികളുടെ പരിഹാസം. മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ, മൂന്നു ഷോട്ടുകൾ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല. താരത്തിന്റെ ആറാം ലോകകപ്പാണിത്.
ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് ടച്ചുകൾ ലഭിക്കുന്ന രണ്ടാമത്തെ മത്സരമാണ് ഇത്. താരത്തിന്റെ ഫോമിനെ കുറിച്ചുള്ള ആശങ്കകളും ഇതോടെ വർധിച്ചു.
Football fans can be ruthless sometimes. 😬
— Micky Jnr (@MickyJnr__) June 17, 2026
Ronaldo needed a win. Portugal drew.
As he walked towards the dressing room, fans chanted “Messi, Messi, Messi” 🇦🇷
He kept his composure, clapped the fans, and walked off calmly.#FIFAWorldCup #WorldCup2026 #WorldCupwithMicky pic.twitter.com/QSyjDEFwyK





